എറണാകുളം : തൃക്കാക്കര നിയോജകമണ്ഡലത്തിലെ 28 സർക്കാർ / എയ്ഡഡ് LP, UP സ്കൂളുകളിൽ പഠിക്കുന്ന 7081 കുട്ടികൾക്കായി ഉമ തോമസ് MLA യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതിയ്ക്ക് തുടക്കമായി.
PT തോമസ് ഫൗണ്ടേഷന്റെ സഹകരണത്തിൽ BPCL-ന്റെ CSR പദ്ധതിയുടെ ഭാഗമായി ₹98 ലക്ഷം രൂപയുടെ ചെലവിൽ, 165 അധ്യയനദിനങ്ങൾക്കായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് “സുഭിക്ഷം തൃക്കാക്കര” എന്ന പേരാണ് നൽകിയിരിക്കുന്നത്.
പ്രശസ്ത ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
“വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിൽ തടവുകാരാണ് കഴിക്കുന്നത്. അത് മാറ്റം വരേണ്ട വിഷയമാണ്. ......
കുടുംബശ്രീ ഉൽപന്നങ്ങൾ പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ വഴി ഒാൺലൈൻ വിപണനത്തിന് തുടക്കം
പോക്കറ്റ്മാർട്ട് വഴി ഒാണം ഗിഫ്റ്റ് ഹാമ്പറുകളുടെ വിപണനം ആരംഭിച്ചു
എറണാകുളം: കുടുംബശ്രീ പോക്കറ്റ്മാർട്ട് ഉൽപന്ന വിപണനത്തിന് കരുത്തേകുമെന്നും കുടുംബശ്രീ ഹോംഷോപ്പുകൾ പ്രാദേശിക സാമ്പത്തിക വികസനത്തിന് സഹായകമാകുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സംറ കൺവെൻഷൻ സെന്റ്റിൽ കുടുംബശ്രീ ഹോംഷോപ്പ് സംസ്ഥാനതല സംഗമം, പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ, ഒാണം ഗിഫ്റ്റ് ഹാമ്പർ ലോഞ്ചിങ്ങ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഹോംഷോപ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതും പുതുതായി രൂപകൽപന ചെയ്ത പോക്കറ്റ് മാർട്ട് ആപ്ളിക്കേഷനുമായി ഒാൺലൈൻ വ്യാപാര രംഗത്ത് സജീവമാകുന്നതും കുടുംബശ്രീയുടെ ഉൽപന്ന വിപണന മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് മന്ത്രി പറഞ്ഞു. ......
കൊച്ചി: എസ്.എൻ.എ. (Student Nurses Association) മധ്യമേഖലാ കലോത്സവങ്ങളിലും വിദ്യാഭ്യാസ മത്സരങ്ങളിലുമെല്ലാം അന്യന്യ വിജയം കൈവരിച്ചു കൊണ്ട് ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് ഈ വർഷത്തെ ഓവർഓൾ ചാമ്പ്യൻഷിപ്പ് നേടിയെടുത്തു.
പി.എസ്. ......
എട്ടാം ക്ലാസുകാരൻ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചു. കണ്ണൂർ പരിയാരം പിലാത്തറയിലാണ് സംഭവം.......
സിനിമാ കോൺക്ലേവിന്റെ സമാപന വേദിയിലെ പ്രസംഗത്തിൽ പറഞ്ഞതിലുറച്ച് അടൂർ ഗോപാലകൃഷ്ണൻ. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും, സ്ത്രീകൾ ആയതുകൊണ്ട് മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നുമുള്ള തന്റെ പ്രസംഗത്തെ വളച്ചൊടിക്കുകയാണ് എന്നാണ് അടൂരിന്റെ നിലപാട്. ......
എല്ലാത്തരം മധ്യസ്ഥ ശ്രമങ്ങളെയും ചർച്ചകളെയും തള്ളുന്നു എന്നാണ് കത്തിൽ പറയുന്നത്. വധശിക്ഷ നീട്ടിവെച്ചിട്ട് ഒന്നര മാസം കഴിഞ്ഞെന്നും കത്തിൽ ഓർമ്മപ്പെടുത്തുന്നു. ......
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് രണ്ടു ലീറ്റർ വെളിച്ചെണ്ണ നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ഒരു റേഷൻ കാർഡിന് ഒരു ലീറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപ നിരക്കിൽ സപ്ലൈകോയിലൂടെ ലഭിക്കും. ......
ബംഗളുരു: ഗവണ്മെന്റ് കരാറുകൾക്ക് നാല്പത് ശതമാനം വരെ കമ്മീഷൻ കൊടുക്കേണ്ടി വരുന്നുണ്ടെന്ന് കരാറുകാർ തന്നെ ആരോപിക്കുന്ന കർണാടത്തിൽ അഴിമതിയും കൈക്കൂലിയും രൂഡമൂലമാണ്. ഗവണ്മെന്റ് ഓഫിസുകളിൽ കൈക്കൂലി അംഗീകരിക്കപ്പെട്ടുകഴിഞ്ഞ അവസ്ഥയാണ്. കൈക്കൂലി കൊടുക്കാതെ ഒരു ചെറിയ കാര്യം പോലും നടത്തിയെടുക്കാനാവില്ല. ......
തിരുവനന്തപുരം : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ബഹു. മുഖ്യമന്ത്രി ശ്രീ. ......